തലപ്പുഴയിൽ പുലി കിണറ്റില്‍ വീണു


 വയനാട് | മാനന്തവാടി പുലി കിണറ്റില്‍ വീണു. തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുലി വീണത്. ഇന്ന് രാവിലെയാണ് സംഭവം വീട്ടുകാർ മോട്ടോർ നോക്കാൻ ചെന്നപ്പോഴാണ്  കിണറ്റിൽ പുലിയെ കണ്ടത്. വനപാലകരെ  വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനപാലകര്‍ പുലിയെ രക്ഷിക്കുന്നതിനുളള നടപടികൾ തുടങ്ങി.

Previous Post Next Post
WhatsApp