തിരുരങ്ങാടി | അബ്ദുൽ നാസർ മഅ്ദനിയുമായോ പിഡിപിയുമയോ ഒരു ബന്ധവുമില്ലാത്ത സംഘടനകളുടെ നിരോധന വിഷയങ്ങൾ ചർച്ചക്ക് വരുമ്പോൾ മഅ്ദനിയെയും പിഡിപി യെയും ചാനൽ ചർച്ചകളിലും സമ്മേളനങ്ങളിലും മുസ്ലിം ലീഗ് വലിച്ചിഴക്കുന്നത്, ഫാഷിസത്തോടുള്ള ലീഗിന്റെ ബന്ധം ഒന്ന് കൂടെ ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയാണെന്നും, ലീഗിന് ഏതിരെയുള്ള ശബ്ദങ്ങളെ ഒറ്റി കൊടുത്തും ഒറ്റ പെടുത്താനുമുള്ള ലീഗിന്റെ ശ്രമത്തെ പൊതു ജനം ചേക്കുട്ടി പോലീസിന്റെ പിൻഗാമികളായി മാത്രമേ കാണൂ എന്നും, വൈകാതെ ലീഗ് പ്രവർത്തകരും അത് തിരിച്ചറിയുമെന്നും പിഡിപി സംസ്ഥാന വൈസ് ചെയർമാൻ ടി എ മുഹമ്മദ് ബിലാൽ.
പിഡിപി തിരുരങ്ങാടി മുൻസിപ്പൽ കമ്മറ്റി ചെമ്മാട് കല്ലുപറമ്പൻ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. പാണക്കാട് നിന്ന് തന്നെ വിള്ളലുകൾ സംഭവിക്കുന്നത് അതിന്റെ ഉദാഹരണമാണെന്നും,ലീഗ് സംസ്ഥാന നേതാക്കളുടെ വീടുകളിൽ നിരന്തരം അനേഷണ ഏജൻസികൾ സ്ഥിരം സന്ദർകർ ആണെന്നും മഅ്ദനിയെ ഇനിയും അനാവശ്യ ചർച്ചകളിൽ കൊണ്ട് വന്നാൽ പിഡിപി ജനാതിപത്യ രീതിയിൽ അതിനെ ശക്തതമായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മണ്ഡലം ട്രഷറർ കെ ടി സൈതലവിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ്, ഐ എസ് എഫ് സംസ്ഥാന കോര്‍ഡിനേറ്റർ മാഹിൻ ഈരാറ്റുപെട്ട എന്നിവർ മുഖ്യ പ്രഭഷണം നടത്തി.
സലാം മുന്നിയൂർ, സകീർ പരപ്പനങ്ങാടി, സലാം തങ്ങൾ ചെട്ടിപ്പാടി, സമദ് പാറപ്പുറം,ഷാഫി കഞ്ഞിപ്പുര,സിദ്ധിഖ് തൗതാരം,ലിംഷാദ് മമ്പുറം, റഹിം ബാബു തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. മുൻസിപ്പൽ പ്രസിഡന്റ് യാസിൻ തിരുരങ്ങാടി സ്വാഗതവും നാസർ പതിനാറുങ്ങൽ നന്ദിയും പറഞ്ഞു
