ഫറോക്ക് |ഓട്ടോ ഓടിച്ചെത്തിയ മഞ്ചേരി സ്വദേശി ഫറോക്ക് പുതിയ പാലത്തില്‍ നിന്നും പുഴയില്‍ ചാടി മരിച്ചു. മലപ്പുറം മഞ്ചേരി ആറ്റുപറമ്ബില്‍ വീട്ടില്‍ സുരേഷ് (46) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ച ഓട്ടോ ഫറോക്ക് പുതിയ പാലത്തിനു സമീപത്ത് നിര്‍ത്തിയിട്ട നിലയിലാണ്.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പുഴയില്‍ ചാടിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മീഞ്ചന്ത ഫയര്‍ യൂനിറ്റിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ റോബിന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച രണ്ടരയോടെയാണ് മൃതദേഹം ലഭിച്ചത്.
ഇയാള്‍ മഞ്ചേരി ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: സുമിത. മക്കള്‍: സുമേഷ്, സൂര്യ, സുരഭി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
