📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി.

📢 Published: IST 🔄 Updated: IST


 ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. വണ്ടൂര്‍ പുളിക്കല്‍ സ്വദേശി പത്തുതറ ഷൗക്കത്ത് അലി (61) ആണ് മരിച്ചത്താമസസ്ഥലത്ത് വെച്ച്‌ നെഞ്ച് വേദന അനുഭവപ്പെടുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു.


30 വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ്. നേരത്തെ നിലമ്ബൂര്‍ കരുളായി സ്വദേശിയായിരുന്ന ഇദ്ദേഹം പിന്നീട് വണ്ടൂരിലേക്ക് താമസം മാറ്റിയതായിരുന്നു. മകന്‍ ഷാഹിര്‍ ജിദ്ദയിലുണ്ട്. 


പിതാവ്: എരഞ്ഞിക്കല്‍ മുഹമ്മദ്, മാതാവ്: ഖദീജ, ഭാര്യ: റഹീന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ജിദ്ദ അല്‍ ഫൈഹ മസ്ജിദ് റഹ്മ മഖ്ബറയില്‍ ഖബറടക്കി.മരണാന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു.

Join WhatsApp Group Send News / Ads