താനൂർ കാളാട് 2 വിദ്യാർഥികൾ മുങ്ങി മരിച്ചു




 താനൂർ | കാളാട് കനോലി കനാൽ പുഴയിൽ 2 കുട്ടികൾ മുങ്ങി മരിച്ചു. കാളാട് നൂറുൽ ഹുദാ സുന്നി മദ്റസയിലെ അഷ്മിൽ പി.പി, ശറഫുൽ ഇസ്ലാം മദ്റസയിലെ അജ്നാസ് (സിനു) എന്ന കുട്ടിയുമാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയതായിരുന്നു. തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി


നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിന്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കനാലിൽ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു. ഇരുവരും അയൽവാസികളും കൂട്ടുകാരുമാണ്. നാട്ടുകാരാണ് ഇരുവരെയും മുങ്ങിയെടുത്തത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആമിനയാണ് അഷ്മിലിന്റെ മാതാവ്.സാബിറയാണ് അജ്നാസിന്റെ മാതാവ്.



Previous Post Next Post
WhatsApp