"ലഹരി നിരോധനം, മനുഷ്യവിമോചനം'' എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കോഴിക്കോട് ജില്ലാ കമ്മിറ്റി നവമ്പർ, ഡിസംബർ മാസങ്ങളിൽ നടത്തുന്ന ബോധന കാമ്പയിന് കോഴിക്കോട്ട് തുടക്കമായി. സമസ്ത ജില്ലാ പ്രസിഡൻറ് എ.വി.അബ്ദുറഹിമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉൽഘാടനം ചെയ്തു. സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കം ആമുഖ പ്രഭാഷണം നടത്തി.ഡോ.എം.കെ.മീൻ MLA മുഖ്യാഥിതിയായി.
കാമ്പയിൻ്റെ ഭാഗമായി നടക്കുന്നത് :-
എസ്.എം.എഫിൻ്റെ ആഭിമുഖ്യത്തിൽ 700 മഹല്ലുകളിലായി 2000 ബ്ലോക്ക് മീറ്റുകൾ, എസ്.വൈ.എസിൻ്റെ ആഭിമുഖ്യത്തിൽ 500 ശാഖാതല പ്രമേയ പ്രഭാഷണങ്ങൾ, പഞ്ചായത്ത് സായാഹ്ന ധർണ്ണകൾ, എസ്.കെ.ജെ.എം, എസ്.കെ.എം.എം.എയുടെ സംയുക്ത ആഭിമുഖ്യത്തിൽ 1000 മദ്രസകളിൽ ടീനേജ് മീറ്റുകൾ, ലഘുലേഖാ വിതരണം, മുദരിസീൻ്റ ആഭിമുഖ്യത്തിൽ ത്വലബാ സ്റ്റഡീ ക്ലാസുകൾ, ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ ആഭിമുഖ്യത്തിൽ 1000 പള്ളികളിൽ പ്രഭാഷണങ്ങൾ, എസ്.കെ.എസ്.എസ്.എഫിൻ്റെ ആഭിമുഖ്യത്തിൽ ഡി അഡിക്ഷൻ സെൻ്ററുകൾ, മേഖലാ പ്രക്ഷോഭങ്ങൾ, എസ്.ഇ.എ യുടെ ആഭിമുഖ്യത്തിൽ എം ബ്ലോയിസ് കോൺഫ്രൻസുകൾ, പ്രവാസി സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ഫാമിലി മീറ്റുകൾ, എസ്.ബി.വിയുടെ ആഭിമുഖ്യത്തിൽ 1000 കൊളാഷ് പ്രദർശനങ്ങൾ, ഡോക്യുമെൻ്ററി പ്രദർശനങ്ങൾ


