വീണ്ടും പുലിയെ കണ്ടതോടെ വിനോദ സഞ്ചാര കേന്ദ്രമായ ശ്രീരംഗപട്ടണയിലെ കെആർഎസ് അണക്കെട്ടും വൃന്ദാവൻ ഗാർഡനും അടച്ചു.
ഒരാഴ്ച മുൻപ് പുലിയെ കണ്ട തോടെ ഗാർഡൻ അടച്ചിരുന്നെങ്കിലും പിന്നീട് തുറന്നിരുന്നു. കഴിഞ്ഞ ദിവസം പുലി അണക്കെട്ടിന്റെ മുകളിലൂടെ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
നേരത്തെ വനംവകുപ്പ് കെണി സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
വനംവകുപ്പുമായി ആലോചിച്ച ശേഷം മാത്രമേ ഗാർഡനിലേക്കു സന്ദർശകർക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് കാവേരി നീരാവരി നിഗം ലിമിറ്റഡ് അധികൃതർ അറിയിച്ചു.
