പെരിന്തൽമണ്ണ |തോട്ടിലും കൃഷി ഭൂമിയിലും കക്കൂസ് മാലിന്യം തള്ളിയ സാമൂഹ്യ വിരുദ്ധരെ അതിസാഹസികമായി പിടികൂടി മുക്കം പോലീസ്.കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശിഹാബ് മാട്ടുമുറിയും,മെമ്പര്‍ ഫസൽ കൊടിയത്തൂരിൻ്റെയും നേതൃത്വത്തിൽ രാവിലെ മുതൽ ആരംഭിച്ച ഓപറേഷനാണ് വിജയം കണ്ടത്.
മുക്കം പോലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അഞ്ച് പോലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി നൽകിയ പരാതിയിലാണ് മുക്കം പോലീസ് പഴുതsച്ച അന്വേഷണം നടത്തിയത്. കോഴിക്കോട് ഭാഗത്തു നിന്നും വന്ന ടാങ്കർ ലോറിയെ മുക്കം പോലീസ് പിന്തുടർന്ന് പെരിന്തൽമണ്ണയിൽ വെച്ച് തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു.
മാലിന്യം തള്ളല്‍ തുടര്‍ കഥ ആയപ്പോള്‍ നാല് ദിവസം മുമ്പ് നാട്ടുകാര്‍ കാവലിരുന്നിരുന്നു.ഇരുട്ടിന്റെ മറവില്‍ തോടുകളിലും വയലുകളിലും കക്കൂസ് മാലിന്യം തള്ളി വീണ്ടും സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം.നിയമപാലകരുടെ കണ്‍മുന്നിലാണ് മാലിന്യം തള്ളല്‍ തുടര്‍ക്കഥയാവുന്നത്. നാല് ദിവസം മുന്നേ കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയോരത്ത് ഗോതമ്പറോഡ് മാവായി തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയിരുന്നു.
കുറ്റവാളികളെ പിടികൂടുന്നതിലുള്ള അമാന്തമാണ് സാമൂഹ്യദ്രോഹികള്‍ക്ക് വളമാവുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രണ്ട് ദിവസം മുമ്പ് അര്‍ദ്ധ രാത്രിയില്‍ വലിയ ടാങ്കര്‍ ലോറിയില്‍ മാലിന്യവുമായി കറങ്ങുന്നത് കണ്ടത് കാവലിരുന്ന 'എന്റെ നെല്ലിക്കാപറമ്പ് വാട്‌സാപ്പ് കൂട്ടായ്മ' അംഗങ്ങളാണ്.
കൊടിയത്തൂരില്‍ നിന്നും ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് മാലിന്യം തട്ടാനെത്തിയ സംഘത്തെ സന്നദ്ധസേനയും ഗോതമ്പറോഡ് പവര്‍ വേള്‍ഡ് ബാവയുടെയും നേതൃത്വത്തില്‍ പിന്തുടര്‍ന്നെങ്കിലും ഇവരെ വാഹനമിടിപ്പിക്കാന്‍ ശ്രമിച്ചും മാരകായുധങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തി ടാങ്കര്‍ലോറി കടന്നുകളയുകയായിരുന്നു. തലനാരിഴക്കാണ് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് ബാവ പവര്‍ വേള്‍ഡ് പറഞ്ഞു. വാഹനം ഇടിപ്പിച്ച് കൊല്ലാനുള്ള ശ്രമമാണ് മാലിന്യമാഫിയാ സംഘം നടത്തിയത്.
