📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

പാന്‍റിന്‍റെ സിപ്പിനോട് ചേര്‍ത്ത് സ്വര്‍ണക്കടത്ത്; നെടുമ്പാശേരിയില്‍ യുവാവ് പിടിയിൽ

📢 Published: IST 🔄 Updated: IST


   

കൊച്ചി ∙ കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിന് പുതുമാര്‍ഗങ്ങള്‍ പയറ്റി സ്വര്‍ണക്കടത്ത് സംഘങ്ങള്‍. പാന്‍റിന്‍റെ സിപ്പിനോട് ചേര്‍ത്ത് സ്വര്‍ണം കടത്തിയയാള്‍ നെടുമ്പാശേരിയില്‍ കസ്റ്റംസിന്‍റെ പിടിയിലായി. ദുബായിയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദാണ് പിടിയിലായത്. പാന്‍റില്‍ സിപ്പിനോട് ചേര്‍ന്ന് തുന്നിച്ചേര്‍ത്ത അറയില്‍ 47 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചിരുന്നത്. പരീക്ഷണ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കടത്തിന് ഈ മാര്‍ഗം അവലംബിച്ചത്.


സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയതോടെയാണ് സ്വർണക്കടത്തു സംഘങ്ങൾ സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിച്ച് തുടങ്ങിയത്. കടലാസ് പെട്ടിയില്‍ പൂശിയും തോര്‍ത്തില്‍ മുക്കിയും അതിവിദഗ്ധമായി കടത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.
 

Join WhatsApp Group Send News / Ads