ഭാരത് ജോഡോ യാത്ര; മൈസൂരുവിലെ സുത്തൂർ മഠത്തിലെത്തി സ്വാമിജിയെ കണ്ട് അനുഗ്രഹം വാങ്ങി രാഹുൽ ഗാന്ധി.




ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കർണാടകയിൽ പര്യടനം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുത്തൂർ മഠത്തിൽ സന്ദർശനം നടത്തി. ശിവരാത്രി ദേശികേന്ദ്ര സ്വാമിജിയെ സന്ദർശിച്ചു അനുഗ്രഹം വാങ്ങിയാണ് രാഹുൽ മടങ്ങിയത്.


പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും എഐസിസി നേതാക്കളും രാഹുലിന് ഒപ്പം ഉണ്ടായിരുന്നു.

രാഹുല്‍ ഗാന്ധി നയിക്കുന്ന പദയാത്ര ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നു. മൈസൂരുവിലെ ആസാം മസ്ജിദും, സെന്‍റ് ഫിലോമിന പള്ളിയും രാഹുല്‍ ഗാന്ധി ഇന്നലെ സന്ദര്‍ശിച്ചു. നെയ്ത്തുതൊഴിലാളികളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ ദിവസം, ഗാന്ധി ജയന്തി ദിനത്തില്‍ ഖാദി ഗ്രാമമായ ബദനവലു രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി രാഹുലും സംഘവും സഞ്ചരിക്കും.


ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി മൈസൂര്‍ വിമാനത്താവളത്തില്‍ എത്തി. ഒക്ടോബര്‍ ആറിന് സോണിയ ഗാന്ധി യാത്രയ്‌ക്കൊപ്പം ചേരുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.മൈസൂര്‍ വിമാനത്താവളത്തില്‍ എത്തിയ സോണിയ ഗാന്ധിയെ കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 



വ്യഴാഴ്ച ഭാരത് ജോഡോ യാത്രയില്‍ സോണിയാ ഗാന്ധി പങ്കെടുക്കും. വെള്ളിയാഴ്ച പ്രിയങ്ക ഗാന്ധിയും ജോഡോ യാത്രയുടെ ഭാഗമാകും.
Previous Post Next Post
WhatsApp