പരപ്പനങ്ങാടി | മുനിസിപ്പൽ എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന ദിശ ക്യാമ്പയിന്റെ ഭാഗമായ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ ഉസ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ സ്ഥിരം സമിതി അംഗം ചെയർമാൻ പി പി ഷാഹുൽ ഹമീദ് മാസ്റ്റർ പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു.
മുനിസിപ്പൽ എം എസ് എഫ് ജനറൽ സെക്രട്ടറി അമീർ സുഹൈൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ എം എസ് എഫ് മുനിസിപ്പൽ പ്രസിഡന്റ് പി.കെ അനീസ് അധ്യക്ഷത വഹിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റിലെ പ്രിവന്റീവ് ഓഫീസർ ശ്രീ. പ്രജോഷ് കുമാർ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. ജില്ലാ എം എസ് എഫ് വിങ് കൺവീനർ മൻസൂർ ഉള്ളണം,അയ്യൂബ് മമ്മിക്കകത്ത്,ഫിറോസ്,എന്നിവർ സംസാരിച്ചു.ഷെബിൽ റഹ്മാൻ നന്ദി രേഖപ്പെടുത്തി.
