തിരുരങ്ങാടി സ്പോർട്സ് അക്കാദമിക്കു (TSA) കീഴിൽ ഇന്റർസ്കൂൾ ക്വിസ് മത്സരം നടത്തി.




 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ചെമ്മാട് സഹകരണ ബാങ്ക് ഹാളിൽ വെച്ചു നടന്ന മത്സരത്തിൽ തിരുരങ്ങാടി മണ്ഡലത്തിലെ 12ൽ അധികം സ്കൂളുകളിൽ നിന്നായി ജൂനിയർ സീനിയർ വിഭാഗത്തിൽ മുന്നോറോളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുത്തു. അരിമ്പ്ര മുഹമ്മദ്‌ മാസ്റ്റർ ഉത്ഘാടനം ചെയ്‌ത ചടങ്ങിൽ TSA ട്രെഷറർ അബ്ദുൽ കലാം കാരാടൻ സ്വാഗതം പറഞ്ഞു, കേരള പോലീസ് റിട്ടയർഡ് SP അബ്ദുൽഹമീദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, തിരുരങ്ങാടി താഹസിൽദാർ സാദിഖ് po സബാഹ് കുണ്ടുപുഴക്കൽ(ചെയർമാൻ സബാഹ് സ്‌ക്വയർ വേങ്ങര )സന്തോഷ്‌ ട്രോഫി മുൻ കേരള ക്യാപ്റ്റൻ ഉസ്മാൻ, തിരുരങ്ങാടി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർ അസീസ് പന്താരങ്ങാടി, അബ്ദു പന്താരങ്ങാടി ( orbiz group)
എന്നിവർ പങ്കെടുത്തു.


 മത്സരാർത്ഥികളെയും കാണികളെയും ഒരുപോലെ ആവേശം കൊള്ളിച്ച ചോദ്യങ്ങളുമായി ക്വിസ് മാസ്റ്റർ അരിമ്പ്ര സുബൈർ നേതൃത്വം നൽകി. ജൂനിയർ വിഭാഗത്തിൽ GEMS പബ്ലിക് സ്കൂൾ കൂരിയാട്, സീനിയർ വിഭാഗത്തിൽ PKMHSS എടരിക്കോട് എന്നിവർ ജേതാക്കളായി 


 തിരുരങ്ങാടി മണ്ഡലത്തിൽ തന്നെ ആദ്യമായാണ് ഇത്രയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു ക്വിസ് മത്സരം നടക്കുന്നത് എന്ന് TSA ഭാരവാഹികളായ ഖാലിദ് CH, മുനീർ കൂർമത്, റസാഖ് പാലക്കൽ, ഷിഹാബ് MN ഡോ : നസീർ അഹമ്മദ്, സലീൽ ഇല്ലിക്കൽ എന്നിവർ അവകാശപ്പെട്ടു. വരും ദിനങ്ങളിൽ ചെസ്സ് മത്സരം നടത്താനും പദ്ധതിയുണ്ട് എന്ന് ഭാരവാഹികൾ അറിയിച്ചു ശംസുദ്ധീൻ പള്ളിയാളി നന്ദി പ്രകാശിപ്പിച്ചു



വീഡിയോ








Previous Post Next Post
WhatsApp