മലപ്പുറം കലക്ടറേറ്റ് പരിസരത്തെ തെരുവ് നായകളുടെ വാക്സിനേഷന്‍ ആരംഭിച്ചു.


 മലപ്പുറം | ജില്ലാ മൃഗസംരക്ഷണ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്ന തെരുവ് നായകളുടെ വാക്സിനേഷന്‍ നടപടികള്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ട്രൈനിങ് ലഭിച്ച താലൂക്ക് ദുരന്ത നിവാരണ സേന (ടി.ഡി.ആര്‍.എഫ്) വളന്റിയര്‍മാരാണ് വാക്സിനേഷനായി നായകളെ പിടികൂടിയത്. വരും ദിവസങ്ങളിലും കലക്ടറേറ്റ് പരിസരത്തെ തെരുവ് നായകള്‍ക്ക് വാക്സിനേഷന്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. 

ജില്ലാ മൃഗസംരക്ഷണ ഓഫീസിലെ ഡോ. വി.എസ് സുശാന്ത്, എ.എഫ്.ഒ നാരായണന്‍ പാച്ചത്, ടി.കെ സഗീര്‍, കെ.സി സുരേഷ് ബാബു, പി.എന്‍ ഷഹീന്‍ ഷാ, കെ. പാവനഹരി എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. ടി.ഡി.ആര്‍.എഫ് ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ ഉമറലി ശിഹാബ്, അനിമല്‍ റസ്‌ക്യു വളന്റിയര്‍മാരായ ഹസീബ് പള്ളിക്കല്‍, സുരേഷ് ചേലേമ്പ്ര, പി. ഉഷ, നാസര്‍ തിരൂര്‍, ഷബീബ് പുളിയംപറമ്പ്, മുഹമ്മദ് ചെറുകാവ് എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post Next Post
WhatsApp