📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

എൻഐഎ സംഘം വീട് വളഞ്ഞു; പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പിടിയിൽ.

📢 Published: IST 🔄 Updated: IST


 പാലക്കാട്  | നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പിടിയിൽ. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് എൻഐഎ സംഘം റൗഫിനെ പിടികൂടിയത്. എൻ ഐ എ സംഘം വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.


രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്ത് രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന്  കേന്ദ്ര സർക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. . പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ഈ നിരോധനം ബാധകമായത്. സെപ്റ്റംബര്‍ 22 മുതല്‍ നടത്തിയ മിന്നല്‍ പരിശോധനകള്‍ക്കൊടുവിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി.


യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. സംഘടനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Join WhatsApp Group Send News / Ads