മലപ്പുറം | വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കൃത്യമായൊരു അവബോധം വിദ്യാർത്ഥികളിൽ ഉൾപ്പെടെ പൊതുസമൂഹത്തിൽ സൃഷ്ടിക്കാൻ ജില്ലാതലത്തിൽ ക്യാമ്പയിൻ നടത്തുവാനൊരുങ്ങി മലപ്പുറം ജില്ലാ ജനശ്രീ സുസ്ഥിര വികസന മിഷൻ. സാമൂഹിക ജീവിതത്തെയും മനുഷ്യ ശരീരത്തേയും, മനസ്സിനേയും നശിപ്പിക്കുന്ന ലഹരിവസ്തുക്കൾക്കെതിരെ വിദ്യാർത്ഥികളും യുവാക്കളും ഉണർന്നു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ജനശ്രീ ജില്ലാ എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ചെയർമാൻ പി എ അബ്ദുൽ അലി മാസ്റ്റർ പറഞ്ഞു. ജില്ല സെക്രട്ടറി പിടി ജബീബ് സുക്കീർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻഗതാഗത വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ചു. ജനശ്രീ മിഷൻ്റെ പ്രവർത്തനങ്ങൾക്ക് ആര്യാടൻ മുഹമ്മദ് നൽകിയ സംഭാവനങ്ങൾ യോഗം ചർച്ച ചെയ്തു.
ജില്ലയിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നവംബർ മൂന്നാം വാരത്തിൽ നടത്തുവാൻ തീരുമാനിച്ചു. ഡിസംബർ മാസത്തിൽ ജില്ലാ ക്യാമ്പ് നടത്തുവാനും തീരുമാനിച്ചു.
യോഗത്തിൽ ആനത്താൻ അജ്മൽ, എ കെ ബാലസുബ്രഹ്മണ്യൻ, ടി കുഞ്ഞമ്മുട്ടി, കെ കെ മോഹന കൃഷ്ണൻ, സി ഇ ഒ കൃഷ്ണദാസ്, സുരേഷ് തേഞ്ഞിപ്പാലം, പികെ പികെ നാരായണൻ എന്നിവർ സംസാരിച്ചു.
