പരപ്പനങ്ങാടി നഗരസഭയും സാഫും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള മാരത്തോണ്‍ എം എല്‍ എ kpa മജീദ് ഫ്ലാഗ് ഓഫ് ചെയ്തു.
പരപ്പനങ്ങാടി | 'തീരദേശ മേഖലയെ ലഹരിവിമുക്തമാക്കുക' എന്ന ലക്ഷ്യത്തോടെ 2022 ഒക്ടോബർ 16 മുതൽ 24 വരെ ഫിഷറീസ് വകുപ്പ് സാഫിൻറെ നേതൃത്വത്തിൽ എല്ലാ തീരദേശ ജില്ലകളിലെയും മത്സ്യത്തൊഴിലാളി മേഖലയിൽ നടപ്പിലാക്കുന്ന 'ലഹരി മുക്ത കേരളം ലഹരി വിമുക്ത പ്രചരണ പരിപാടി'-സുമുക്തി യുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയുമായി ചേർന്ന് സംഘടിപ്പിച്ച മാരത്തോൺ ഫ്ലാഗ് ഓഫ് കർമ്മം ബഹു തിരൂരങ്ങാടി എംഎൽഎ കെ പി എ മജീദ് അവർകൾ നിർവഹിച്ചു.
നഗരസഭാ ചെയർമാൻ ശ്രീ എ ഉസ്മാൻ. വൈസ് ചെയർ പേഴ്സൺ ശ്രീമതി. ഷഹബാനു , പരപ്പനങ്ങാടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ., വാർഡ് കൗൺസിലർമാർ. തീരമൈത്രി ഗ്രൂപ്പ്. അംഗങ്ങൾ, പരപ്പനങ്ങാടി ബി ഇ എം എച്ച് എസ് എസ് സ്കൂളിലെ. എൻസിസി സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ. അദ്ധ്യാപകർ, ട്രോമാകെയർ വളണ്ടിയർമാർ ഫിഷറീസ് ഉദ്യോഗസ്ഥർ. സാഫ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. പരപ്പനങ്ങാടി നഗരസഭയിൽ നിന്നും ആരംഭിച്ച് ചെട്ടിപ്പടി ജംഗ്ഷനിൽ അവസാനിച്ചു.
