തിരൂരങ്ങാടി താലൂക്ക് ഗവ ആസ്പത്രിയിലേക്ക് വാട്ടര്‍ അതോറിറ്റി ലൈന്‍ സംയുക്ത പരിശോധന നടത്തി.

താലൂക്ക് ഗവ: ആസ്പത്രിയിലേക്ക് നേരിട്ട് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പൊതുമരാമത്ത് - വാട്ടർ അതോറിറ്റി സംയുക്ത പരിശോധന

  തിരൂരങ്ങാടി | തിരൂരങ്ങാടി താലൂക്ക് ഗവ: ആസ്പത്രിയിലേക്ക് കരിപമ്പിലെ  ടാങ്കില്‍  നന്നും നേരിട്ട് വാട്ടര്‍ അതോറിറ്റി ലൈന്‍ സ്ഥാപിക്കന്നതിന്റെ ഭാഗമായി സംയുക്ത പരിശോധന നടത്തി. പൊതുമരാമത്ത് വിഭാഗവും  കേരള വാട്ടര്‍ അതോറിറ്റിയും  ചേര്‍ന്നാണ് പരിശോധന നടത്തിയത്. 


റോഡിനു മുകളിലൂടെ കുടിവെള്ള ലൈന്‍ വലിക്കുന്നതിന്റെ സ്‌കെച്ച് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിനു ഉടന്‍ കൈമാറാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. താലൂക്ക് ആസ്പത്രിയിലെ ജല ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നേരിട്ട് ലൈന്‍ വലിക്കുന്നത്. റോഡിനു മുകളിലൂടെ  കുടിവെള്ള ലൈന്‍ വലിക്കാന്‍ കെ,പി എ മജീദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  നിര്‍ദേശമുയര്‍ന്നിരുന്നു.താലൂക്ക് വികസന സമിതിയോഗവും ഈ ആവശ്യമുന്നയിച്ചിരുന്നു.  


വാട്ടര്‍ അതോറിറ്റി ലൈന്‍ വലിക്കുന്നതിനു  50 ലക്ഷം രൂപയുടെ ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്.  സംയുക്ത പരിശോധനക്ക്  തിരൂരങ്ങാടി നഗരസഭ വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, പൊതുമരാമത്ത് റോഡ്സ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി. വി മനീഷ, അസിസ്റ്റന്റ്    എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ. കെ മുഹമ്മദ് ഷാഫി, റോഡ്സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ സിദ്ധീഖ് ഇസ്മായീല്‍,കേരള വാട്ടര്‍ അതോറിറ്റി അസി എഞ്ചിനിയര്‍ അബ്ദുനാസര്‍ നേതൃത്വം നല്‍കി.



Previous Post Next Post
WhatsApp