📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു*

📢 Published: IST 🔄 Updated: IST


 കോഴിക്കോട് ∙ മുക്കം ഇരുവഞ്ഞിപ്പുഴയിൽ തൃക്കുടമണ്ണ കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. കക്കാടംപൊയിൽ വാളാൻതോട് സ്വദേശി നിധിൻ സെബാസ്റ്റ്യൻ (16) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.


സ്കൂൾ വിട്ടശേഷം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ആർഇസി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിനിയാണ്. മണിക്കുഴിഞ്ഞിയിൽ സെബാസ്റ്റ്യൻ–നിർമല ദമ്പതികളുടെ മകനാണ്. സഹോദരി: നീതു.

Join WhatsApp Group Send News / Ads