പരപ്പനങ്ങാടി | ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പരപ്പനങ്ങാടി പോലീസ് തിരുവാമ്പടി പുല്ലൂരാംപാറയിൽ നിന്നും അറസ്റ്റ് ചെയ്തു.
വിദേശത്ത് നിന്നും. നിയമ വിരുദ്ധമായി കൊണ്ടുവന്ന സ്വർണ്ണവുമായി ബന്ധപ്പെട്ട തർക്കമാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്.
തട്ടിക്കൊണ്ട് പോയ ശേഷം യുവാവിനെ തടങ്കലിൽ പാർപ്പിച്ച് മോചനത്തിനായി 30 ലക്ഷം രൂപ യുവാവിന്റെ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. ഇസ്ഹാഖ് . 30 വയസ്, S/o അബ്ദുൾ ഖാദർ, കോളിക്കലകത്ത് വീട്, താഹാ ബീച്ച്, താനൂർ എന്നയാളെയാണ് ചിറമംഗലത്ത് വച്ച് മാരകായുധങ്ങളുമായി വന്ന അക്രമി സംഘം ടൊയോട്ട ഫോർച്യുണർ കാറിൽ നാട്ടുകാരെ വാൾ വീശി ഭയപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്.
ഷാൻഫാരി (29) തിരുവാമ്പാടി, തഫ്സീർ( 27)കാട്ടിലങ്ങാടി, താനൂർ, മുഹമ്മദ് നജാദ് (28) വലിയ പറമ്പ്, താമരശേരി, മുഹമ്മദ് ആരിഫ് (28) വലിയ പറമ്പ്, കൊടുവള്ളി, ജിതിൻ( 38) പുല്ലൂരാംപാറ, ഷാഹിദ്( 36) താമരശേരി, ജസിം (27) തിരുവാമ്പാടി, ആഷിഖ് മുഹമ്മദ് (27) പുല്ലൂരാമ്പാറ എന്നിവരെയാണ് പരപ്പനങ്ങാടി സി.ഐ ഹണി കെ.ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതികൾ വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊടുത്തു വിട്ട സ്വർണ്ണം ഇസഹാഖ് ക്യാരിയറുമായി ചേർന്ന് തട്ടിയെടുത്തു എന്നും സ്വർണ്ണം ഉരുക്കി വിറ്റു പണം വാങ്ങി എന്നും പണം പ്രതികൾക്ക് തിരികെ നൽകാത്തതു കൊണ്ടാണ് തട്ടിക്കൊണ്ടുപോയത്എന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
തട്ടിക്കൊണ്ടുപോകപ്പെട്ട ഇസഹാഖ് സ്വർണക്കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയും താനൂർ പോലീസ് സ്റ്റേഷൻ റൗഡിയുമാണ്. ഇസഹാഖിനെതിരെ നേരത്തേ ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിച്ചിരുന്നതാണ്.
പ്രതികളുടെ കയ്യിൽ നിന്നും പരപ്പനങ്ങാടി പോലീസ് മോചിപ്പിച്ചു കൊണ്ടു വന്ന ഇസ്ഹാഖ് പയ്യോളി പോലീസ് സ്റ്റേഷനിലെ കവർച്ച കേസിൽ പ്രതിയാണ്.
പരപ്പനങ്ങാടി പോലീസ് കൈമാറിയ ഇസഹാഖിനെ പയ്യോളി കേസിൽ റിമാന്റ് ചെയ്തു. പരപ്പനങ്ങാടി എസൈ നവീൻ ഷാജ്, പരമേശ്വരൻ , പോലീസുകാരായ അനിൽ. മുജീബ്, രഞ്ചിത്ത്, ഡാൻസാഫ് ടീമംഗങ്ങളായ വിപിൻ, അഭിമന്യു ,ആൽബിൻ, ജിനേഷ്, സബറുദീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പരപ്പനങ്ങാടി പോലീസ് അറിയിച്ചു. പ്രതികളെ മഞ്ചേരി കോടതി റിമാന്റ് ചെയ്തു.
