📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

പാണക്കാട് മുഈനലി തങ്ങളുടെ സാന്നിധ്യത്തിൽ കോഴിക്കോട് മുസ്ലിം ലീഗ് വിമത യോഗം.

📢 Published: IST 🔄 Updated: IST


 അച്ചടക്ക നടപടി നേരിട്ട മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് ലീഗ് വിമത യോഗം. ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ എന്ന പേരിലാണ് യോഗം ചേര്‍ന്നത്. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും ഹൈദരലി തങ്ങളുടെ മകനുമായ പാണക്കാട് സയ്യിദ് മുഈനലിയും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം അബ്ദുല്‍ ഖാദര്‍, ലീഗ് ജില്ലാ നേതാക്കള്‍, എം എസ് എഫ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈയിടെ ലീഗില്‍ നിന്ന് നടപടി നേരിട്ടവരുടെ വേദിയായി ഇത് മാറുമെന്ന് നേതൃത്വം സംശയിക്കുന്നുണ്ട്. മുഈനലി തങ്ങളെ ലീഗ് നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട് കേശവൻ ഹാളിൽ മാധ്യമങ്ങളെ ഒഴിവാക്കിയാണ് യോഗം ചേരുന്നത്.

Join WhatsApp Group Send News / Ads