പേരാമ്പ്ര (കോഴിക്കോട്) | ചെറുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആവള പാറപ്പുറം ഇയ്യത്തറേമ്മൽ ഇ.ടി. രാധ (55) അന്തരിച്ചു. സംസ്കാരം ഇന്ന് (08-10-2022- ശനിയാഴ്ച്ച) രാവിലെ 10-ന്.
ജനുവരിയിൽ വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിലാവുകയും കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലും വീട്ടിലുമായി ചികിത്സയിലുമായിരുന്നു.
ജില്ലയിലെ സി.പി.ഐ.യുടെ ഏക പ്രസിഡന്റായ രാധ ചെറുവണ്ണൂർ കക്കറമുക്ക് 15-ാം വാർഡിൽനിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. മഹിളാസംഘം പഞ്ചായത്ത് കമ്മിറ്റി അംഗവും സി.പി.ഐ. പാറപ്പുറം ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു.
ചെറുവണ്ണൂർ പഞ്ചായത്തിലെ ആശാവർക്കറായിരുന്ന രാധയ്ക്ക് സംസ്ഥാനസർക്കാരിന്റെ മികച്ച ആശാ വർക്കർക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു.ആദ്യമത്സരത്തിൽതന്നെ വിജയംനേടി പ്രസിഡന്റ് പദവിയിലേക്ക് എത്താനായി.
പരേതനായ കുഞ്ഞരിയന്റെയും (കൂത്താളി) ജാനുവിന്റെയും മകളാണ്. ഭർത്താവ്: കുമാരൻ. മക്കൾ: രഗുല, ആതിര (ഫാർമസിസ്റ്റ്), അശ്വതി.
മരുമക്കൾ: സുധീർ മണിയൂർ (അക്ഷയകേന്ദ്രം, കല്ലോട്), ലാഷ (പട്ടാണിപ്പാറ), സുനിൽ (കേരളാപോലീസ്).സഹോദരങ്ങൾ: രാജീവ് സരിഗ, സത്യൻ, ഷാജി (സി.ഐ.എസ്.എഫ്., മുംബൈ), പരേതനായ ഗോപി.
