കൊച്ചി | അങ്കമാലിയില്‍ കെഎസ്ആര്‍ടിസ് ബസ്സിനു പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചു ഒരാള്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസ്സിലെ യാത്രികയായിരുന്ന സലീന(38) ആണ് മരിച്ചത്. മലപ്പുറം ചെമ്മാട് സ്വദേശിയായ സലീന ഇന്നലെയാണ് വിദേശത്തു നിന്ന് എത്തിയത്. നാട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മരണം.
ഇന്ന് പുലര്‍ച്ചെ ആറു മണിയോടെ അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നിലാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് പത്തനാപുരത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് നെടുമ്പാശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ അഘാതത്തില്‍
ബസ്സിലെ ഗ്ലാസിനുള്ളിലൂടെ പുറത്തേക്ക് വീണ സലീനയുടെ തലക്ക് പറ്റിയ പരിക്ക് ആണ് മരണ കാരണം എന്ന് അനുമാനിക്കുന്നു.സെലീനയുടെ കൂടെ യാത്ര ചെയ്തവരില്‍ ഒരാള്‍ക്ക് നിസാര പരിക്കുണ്ട്.
ചെമ്മാട് കോഴിക്കോട് റോഡിൽ താമസക്കാരനായ കോരൻകണ്ടൻ ശാഫിയുടെ ഭാര്യ സലീന മരണപ്പെട്ടത്.
ഉംറ കഴിഞ്ഞു നെടുംമ്പാശേരി എയർപോർട്ടിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ അങ്കമാലിയിൽ വെച്ച് വാഹനപകടത്തിലാണ് മരണപെട്ടത്.
#angamaly #KSRTC #Touristbus #accident

