വട്ടപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു


  വളാഞ്ചേരി | വട്ടപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. വളാഞ്ചേരി വട്ടപ്പാറയിൽ ദേശീയപാത 66ൽ വട്ടപ്പാറ സി.ഐ ഓഫീസിന് സമീപമാണ് കാറിന് തീപിടിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.


വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന മാരുതി 800 കാറാണ് തീപ്പിടിച്ചത്. കാർ ഓടിച്ചിരുന്നത് എടയൂർ മൂന്നാക്കൽ സ്വദേശി യുവാവാണ് . കാറിൽ പുക ഉയരുന്നത് മനസ്സിലാക്കിയ ഡ്രൈവർ റോഡരികിൽ വാഹനം ഒതുക്കി നിറുത്തി പുറത്ത് ഇറങ്ങുകയായിരുന്നു. ഉടൻ വാഹനത്തിന് തീപ്പിടിച്ചു.


തുടർന്ന് സമീപത്തായി ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തിയുടെ കരാർ ഏറ്റെടുത്ത കമ്പനി തൊഴിലാളികൾ വെള്ള ടാങ്കർ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല. വളാഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തിരൂരിൽ നിന്നും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി.


Previous Post Next Post
WhatsApp