📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കൊല്ലത്ത് ടഗ് ബോട്ട് തിരയില്‍ പെട്ട് മറിഞ്ഞു; തൊഴിലാളികള്‍ രക്ഷപ്പെട്ടു.

📢 Published: IST 🔄 Updated: IST


 കൊല്ലം | ചവറ-പുത്തന്‍തുറയില്‍ ടഗ് ബോട്ട് തിരയില്‍പെട്ട് മറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. കൊല്ലം തുറമുഖത്തുനിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു. അസം സ്വദേശികളായ തൊഴിലാളികളാണ് ടഗ്ഗില്‍ ഉണ്ടായിരുന്നത്.


ബോട്ടിനെ നിയന്ത്രിക്കുന്ന പ്രൊപ്പല്ലറിനു ചേര്‍ന്നുള്ള ലഡര്‍ബോഡ് ഉരിപ്പോയതാണ് ടഗ്ഗിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം. തുടര്‍ന്ന് ടഗ്ഗ് ശക്തമായ തിരയില്‍പ്പെട്ട് കരയിലേക്ക് അടിയുകയായിരുന്നു.

Join WhatsApp Group Send News / Ads