പരപ്പനങ്ങാടിയിൽ നാളെ സി.ഐ. ജിനേഷ് ചാർജെടുക്കും.


  പരപ്പനങ്ങാടി | പോലീസിന് ജനകീയ മുഖം ചാർത്തിയ സി.ഐ. ജിനേഷ് നാളെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ എസ്. എച്ച്. ഒ. ആയി ചാർജെടുക്കും.വളാഞ്ചേരി സി.ഐ. ആയിരിക്കെയാണ് ജിനേഷ് പരപ്പനങ്ങാടിയിലെത്തുന്നത്.


നേരത്തെ ഇവിടെ സേവനം അനുഷ്ടിച്ച സി.ഐ. ഹണി കെ.ദാസ് എറണാങ്കുളം ട്രാഫിക്കിലേക്ക് സ്ഥലം മാറി പോവുകയാണ്.



ഏറെ വിവാദങ്ങൾ സൃഷ്ടിച്ച് ഭരണകക്ഷിയെ അടക്കം പ്രതിഷേധ പരിപാടികൾ നടത്തിച്ചും മറ്റുമാണ് രണ്ടര വർഷങ്ങൾക്ക് ശേഷം ഹണി കെ ദാസ് പരപ്പനങ്ങാടി വിടുന്നത്.


കൊറോണ സമയത്ത് പോലീസ് നടപടി വിവാദങ്ങൾ സൃഷ്ടിച്ചിരുന്നതടക്കം ഇദ്ധേഹത്തിനെതിരെ വ്യാപക പരാതികൾ ഉയന്നിരുന്നെങ്കിലും ഭരണകക്ഷിയുടെ പൂർണ്ണ പിന്തുണ രക്ഷക്കെത്തിയിരുന്നു.


പുതിയതായി എത്തുന്ന ജിനേഷ് നേരത്തെ പരപ്പനങ്ങാടിയിൽ എസൈ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.ഔദ്യോഗിക ജീവിതത്തിൽ ഇരുപതാമത്തെ പോസ്റ്റിംങ്ങാണ് അദ്ധേഹത്തിന് വീണ്ടും പരപ്പനങ്ങാടിയിൽ എത്തുന്നതോടെ ഉണ്ടാവുന്നത്.


തൃശൂർ ഇരിങ്ങാലകുട സ്വദേശിയായ അദ്ധേഹം ജനകീയ പോലീസെന്ന ഖ്യാതിക്ക് ഉടമയാണ്.നേരത്തെ സേവനം അനുഷ്ടിച്ച അന്തിക്കാട് പോലീസ് സ്റ്റഷേനിൽ പരിധിയിൽ മുഴുവൻ കേമറകൾ സ്ഥാപിച്ച് സ്റ്റേഷനിൽ നീരീക്ഷണം സജ്ഞമാക്കി കേരളത്തിലെ നിലവാരമുള്ള പോലീസ് സ്റ്റേഷനാക്കിയതും

കൈപമംഗലം ആദ്യ പോലീസ് സ്റ്റേഷനിൽ ചാർജെടുക്കുകയും നിരധരരായ 4 കുടുംബങ്ങൾക്ക് വീടെന്ന സ്വപ്ന സാക്ഷാത്കാരം നടത്തിയതുമടക്കം ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.


2019 ൽ മുഖ്യമന്ത്രിയുടെ മെഡലിന് അർഹനായ ഇദ്ദേഹം പരപ്പനങ്ങാടിയെ ലഹരിമുക്തമാക്കാൻ കഠിനപ്രയത്നമാണ് നടത്തിയിരുന്നത്.


ഇതിനിടെയാണ് സ്ഥലം മാറി പോവുന്നത്.പരപ്പനങ്ങാടി സ്റ്റേഷൻ പരിധിയിൽ ലഹരിമാഫിയകളുടെ കടന്ന് കയറ്റം വ്യാപക രീതിയിലാണ് നടക്കുന്നത്.പരപ്പനങ്ങാടിക്ക് സുപരിചിതനായ ജിനേഷിന്റെ തിരിച്ച് വരവ് പ്രതീക്ഷക്ക് വകയുള്ളതാണ്.

Previous Post Next Post
WhatsApp