കരുമ്പിൽ കൊടിമരം സ്വദേശി യുവ ഡോക്ടർ തൃശൂരിൽ ട്രെയിൻ തട്ടി മരിച്ചു

കരുമ്പിൽ സ്വദേശിയായ യുവ ഡോക്ടർ തൃശൂരിൽ ട്രെയിൻ തട്ടി മരിച്ചു
മരണപ്പെട്ട ഡോക്ടർ മുഹമ്മദ് റയ്യാൻ

തൃശൂർ: തൃശൂരിൽ യുവ ഡോക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി കരുമ്പിൽ സ്വദേശിയും നിലവിൽ വെന്നിയൂർ കൊടിമരം വലിയപറമ്പിൽ താമസക്കാരനുമായ മടപ്പള്ളി അബ്ദുറഹിമാന്റെ മകൻ ഡോ. മുഹമ്മദ് റയ്യാൻ (25) ആണ് മരിച്ചത്. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്തുവരികയായിരുന്നു.

വ്യാഴാഴ്ച രാവിലെ 10 മണിയോടെ തൃശൂർ അത്താണി കെൽട്രോണിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് റയ്യാനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തീവ്ര പരിചരണം നൽകിയെങ്കിലും 11:30-ഓടെ മരണം സംഭവിക്കുകയായിരുന്നു.

​തുടർ നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം നാട്ടിലെത്തിക്കും. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിരുന്ന യുവ ഡോക്ടറുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വലിയ ഞെട്ടലിലാണ് നാട്ടുകാർ.

വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്

Previous Post Next Post
WhatsApp