സംസ്ഥാന ജീവനക്കാർക്ക് സന്തോഷവാർത്ത: 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു; ഡോ. വി.പി ജോയി ചെയർമാൻ


തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പന്ത്രണ്ടാം (12-ാം) ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയാണ് കമ്മീഷൻ ചെയർമാൻ.

​അഡ്വ. എം രാജഗോപാലൻ നായർ, റിട്ട. അഡീഷണൽ സെക്രട്ടറി ശ്രീലത സുകുമാരൻ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷനെ നിയമിക്കുമെന്ന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.

റിപ്പോർട്ട് 3 മാസത്തിനകം:

മൂന്ന് മാസത്തിനകം റിപ്പോർട്ട് ലഭ്യമാക്കാൻ കമ്മീഷനോട് നിർദ്ദേശിച്ചിട്ടുള്ളതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് സമയബന്ധിതമായി ഇത് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള പ്രത്യേക ഉത്തരവ് ഉടൻ പുറത്തിറങ്ങും.

വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്

Previous Post Next Post
WhatsApp