കോട്ടക്കലിൽ ഡിഫറന്റ് എക്സ്പോ 2026 ആരംഭിച്ചു; ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി ചിരാഗ് തൊഴിൽ കേന്ദ്രം


കോട്ടക്കൽ: ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പെരുമണ്ണ ക്ലാരി ചിരാഗ് ഭിന്നശേഷി തൊഴിൽ കേന്ദ്രം കോട്ടക്കൽ നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഡിഫറന്റ് എക്സ്പോ 2026' ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലാണ് എക്സ്പോ നടക്കുന്നത്.

​കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ.കെ. നാസർ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പെരുമണ്ണ ക്ലാരിയിൽ പ്രവർത്തിക്കുന്ന ചിരാഗ് കേന്ദ്രം ഭിന്നശേഷിക്കാർക്ക് വലിയ രീതിയിലുള്ള ആത്മവിശ്വാസമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

​പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സി. സാഹിറ, കോട്ടക്കൽ നഗരസഭ വൈസ് ചെയർപേഴ്സൺ റംല ടീച്ചർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സാജിദ് മങ്ങാട്ടിൽ, സുലൈമാൻ പാറമ്മൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കാഴ്ചശക്തിയില്ലാത്തവർ നിർമ്മിച്ച ഗുണമേന്മയുള്ള സൈക്കിൾ, ട്രൈസൈക്കിൾ എന്നിവ വാറന്റിയോടും വിലക്കുറവോടും കൂടി മേളയിൽ നിന്ന് സ്വന്തമാക്കാവുന്നതാണ്. ഈ സദുദ്യമത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് സംഘാടകർ അറിയിച്ചു.

Previous Post Next Post
WhatsApp