മാല വിഴുങ്ങിയ കേസിൽ വമ്പൻ ട്വിസ്റ്റ്; പോലീസിനെ വെട്ടിച്ച് തൊണ്ടിമുതൽ ക്ലോസറ്റിലൊഴുക്കി; പ്രതി റിമാൻഡിൽ

മാല മോഷണം കേസിലെ പ്രതി സെമീന.

ന്യൂസ് ഡെസ്ക് 
16 ഫെബ്രുവരി 2026

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുട്ടിയുടെ കഴുത്തിലെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് സമീന വിഴുങ്ങിയത്. തുടർന്ന് മാല വീണ്ടെടുക്കുന്നതിനായി ഇവരെ പോലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​അർധരാത്രിയോടെ മാല വിസർജ്യത്തിലൂടെ പുറത്തുവന്നു. എന്നാൽ ഈ സമയം കാവൽ നിന്നിരുന്ന രണ്ട് വനിതാ പോലീസുകാർക്ക് (CPO) നേരെ വിസർജ്യം എറിയുമെന്ന് ഭീഷണിപ്പെടുത്തി ഇവരെ അകറ്റി നിർത്തിയ ശേഷം, മാലയും ഡയപ്പറും പ്രതി ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു.

എക്സ്റേയിൽ വയർ ക്ലിയർ:

മാല വീണ്ടെടുക്കാൻ കഴിയാത്തവിധം നഷ്ടപ്പെട്ടതോടെ പോലീസ് വെട്ടിലായി. തുടർന്ന് നടത്തിയ എക്സ്റേ പരിശോധനയിൽ യുവതിയുടെ വയറ്റിൽ ലോഹസാധനങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. നേരത്തെ നടത്തിയ പരിശോധനയിൽ മാലയ്ക്ക് പുറമെ ഒരു കമ്മൽ കൂടി വയറ്റിലുള്ളതായി കണ്ടെത്തിയിരുന്നു.

​തുടർന്ന് തൊണ്ടിമുതൽ നശിപ്പിച്ചതിന് ബിഎൻഎസ് (BNS) പ്രകാരമുള്ള പുതിയ വകുപ്പുകൾ കൂടി ചേർത്താണ് പോലീസ് റിപ്പോർട്ട് നൽകിയത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി ജയിലിലേക്ക് മാറ്റി.

​കൂടുതൽ വാർത്തകൾക്ക് കരുമ്പിൽ ലൈവ് ന്യൂസ് ഫോളോ ചെയ്യുക.

Previous Post Next Post
WhatsApp