എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിക്ക് ജാമ്യം; കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന് ഡൽഹി ഹൈക്കോടതി


ന്യൂഡൽഹി: പത്ത് മാസത്തിലേറെയായി തിഹാർ ജയിലിൽ കഴിയുന്ന എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) 2025 മാർച്ചിൽ ന്യൂഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ഇ.ഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് അറസ്റ്റ് എന്ന് പാർട്ടി ആരോപിച്ചിരുന്നു.

പ്രധാന നിരീക്ഷണങ്ങൾ:

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന് ജസ്റ്റിസ് ജസ്മീത് സിംഗ് വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് ഡൽഹി സംസ്ഥാന പ്രസിഡന്റ് പർവേസ് അഹമ്മദ്, ജനറൽ സെക്രട്ടറി മുഹമ്മദ് ഇൽയാസ്, ഓഫീസ് സെക്രട്ടറി അബ്ദുൽ മുഖീത്ത് എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു.

നിയമപോരാട്ടം:

ജയിലിൽ കഴിയുന്നതിനിടെ കഴിഞ്ഞ ജനുവരിയിൽ എം.കെ ഫൈസിയെ എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തിരുന്നു. ഫൈസിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് അഗർവാൾ, രജത് ഭരദ്വാജ് എന്നിവരടങ്ങിയ സംഘം ഹാജരായി. ഇ.ഡിക്ക് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ സുഹൈബ് ഹുസൈൻ ഹാജരായി.

വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്

Previous Post Next Post
WhatsApp