ചെട്ടിയാൻകിണർ: പരീക്ഷാ ചൂടിലേക്ക് കടക്കുന്ന എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ദിശാബോധം നൽകുന്നതിനായി ചെട്ടിയാൻകിണർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ 'സീറോ ടു ഹീറോ' (Zero 2 Hero) എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.
പി.ടി.എ പ്രസിഡൻ്റ് ഹാജറ പോക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി മുസ്തഫ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ട്രൈനറും മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതി കോഡിനേറ്ററുമായ ടി. സലീം സാർ ക്ലാസ്സിന് നേതൃത്വം നൽകി. പരീക്ഷയെ എങ്ങനെ നേരിടാം, വിജയം എങ്ങനെ കൈവരിക്കാം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
പ്രധാനാധ്യാപകൻ ശ്രീ പ്രസാദ് സാർ സ്വാഗതം ആശംസിച്ചു. റസീന ടീച്ചർ, ധനേഷ് മാസ്റ്റർ, ഹഫ്സൽ ഹുസൈൻ മാസ്റ്റർ, ഇർഷാദ് മാസ്റ്റർ, ജസ്ന ടീച്ചർ, ഫാസിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. എസ്.ആർ.ജി കൺവീനർ ശിഹാബുദ്ധീൻ കാവപ്പുര നന്ദി രേഖപ്പെടുത്തി.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്