ജനസാഗരമായി കോഴിക്കോട് ബീച്ച്; കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ സമാപനത്തിലേക്ക്, മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും


കോഴിക്കോട്: മൂന്ന് ദിവസങ്ങളായി കോഴിക്കോട് ബീച്ചിൽ നടന്നുവരുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ (ഉൾച്ചേരൽ) ആവേശകരമായ ജനപങ്കാളിത്തത്തോടെ സമാപനത്തിലേക്ക്. ഉൾച്ചേർക്കലിന്റെയും തുല്യതയുടെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച മേളയുടെ മൂന്നാം ദിനം ഗഹനമായ ചർച്ചകൾക്കും വർണ്ണാഭമായ കലാപരിപാടികൾക്കും വേദിയായി.

എം.കെ. രാഘവൻ എം.പിയുടെ സന്ദർശനം:

ഫെസ്റ്റിവൽ നഗരി സന്ദർശിച്ച എം.കെ. രാഘവൻ എം.പി, കോഴിക്കോട് ജില്ലാ പഞ്ചായത്തുമായി ചേർന്ന് എല്ലാ വർഷവും ഈ ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പുനൽകി. കോഴിക്കോട് ബീച്ചിനെ പൂർണ്ണമായും ഭിന്നശേഷി സൗഹൃദമാക്കുമെന്നും (Accessible) അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ പി.ടി ബാബുരാജും നഗരി സന്ദർശിച്ചു.

അക്കാദമിക് & കലാവിരുന്ന്:

ഇൻക്ലൂസീവ് വിദ്യാഭ്യാസം, സാങ്കേതികവിദ്യ, മാനസികാരോഗ്യം, മാധ്യമങ്ങളിലെ ഡിസബിലിറ്റി പ്രതിനിധാനം തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ പങ്കെടുത്ത ചർച്ചകൾ നടന്നു. സിനിമാറ്റിക് നൃത്തങ്ങൾ, ലക്ഷദ്വീപ് ടീമിന്റെ അറബിക് നൃത്തം, ഡച്ച് നാടകം 'റോമിയോ ആൻഡ് ജൂലിയറ്റ്' എന്നിവ കാണികൾക്ക് വേറിട്ട അനുഭവമായി.

സമാപന സമ്മേളനം:

ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഫെബ്രുവരി 1 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കും. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയർ ഒ. സദാശിവൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരണവും അടുത്ത വർഷത്തെ ഫെസ്റ്റിവൽ പ്രഖ്യാപനവും നടക്കും.

വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്

Previous Post Next Post
WhatsApp