(തിരുരങ്ങാടി): സംസ്ഥാന ബജറ്റിൽ മലപ്പുറം ജില്ലയോട് എൽ.ഡി.എഫ് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് തിരുരങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. നാളെ (ബുധൻ) വൈകുന്നേരം 4 മണിക്ക് ചെമ്മാട് ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്താണ് പരിപാടി.
കഴിഞ്ഞ 10 വർഷമായി സംസ്ഥാന ബജറ്റുകളിൽ ജില്ലയോട് കടുത്ത അവഗണനയാണ് സർക്കാർ കാണിക്കുന്നതെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. ഇതിനെതിരെ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച സമരപരിപാടികളുടെ ഭാഗമായാണ് മുനിസിപ്പൽ തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. സംഗമത്തിൽ മുനിസിപ്പാലിറ്റിയിലെ പ്രധാന നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.