കണ്ണൂരിൽ കെ.എസ്.യു പ്രതിഷേധം; മന്ത്രി വീണാ ജോർജിന് നേരെ കയ്യേറ്റം, കൈയ്ക്കും കഴുത്തിനും പരിക്ക്


കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്ക്. മന്ത്രിയുടെ കൈയ്ക്കും കഴുത്തിനുമാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റ മന്ത്രിയെ പരിശോധനകൾക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം മടങ്ങാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. തിരികെ വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാനെത്തിയ മന്ത്രിക്ക് നേരെ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. തുടർന്ന് മന്ത്രിയും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. നിയമസഭാ സ്പീക്കർ എ.എൻ ഷംസീറും ഈ സമയം മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മന്ത്രിയുടെ പ്രതികരണം:

പ്രതിഷേധക്കാർക്കിടയിൽ വെച്ച് തന്റെ കൈ പിടിച്ചു തിരിച്ചതായും കഴുത്തിന് പിടിച്ച് തള്ളിയതായും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ദേഹാസ്വാസ്ഥ്യവും വേദനയും അനുഭവപ്പെട്ട മന്ത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്

Previous Post Next Post
WhatsApp