താലൂക്ക് ആശുപത്രി തീപിടുത്തം
വിവരങ്ങൾ സൗജന്യമായി നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസിനോട് വിവരാവകാശ കമ്മീഷണർ
സെക്ഷൻ 4(1),(b) 15 ദിവസത്തിനകം പൂർത്തിയാക്കാനും ഉത്തരവ്
തിരൂരങ്ങാടി: മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ പരമാർഷിത കാലയളവിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ശ്രീമതി സീമ കെ എ യെ വിവരാവകാശ അപേക്ഷ കൈകാര്യം ചെയ്യുമ്പോൾ ഇത്തരം ഒരു വീഴ്ച മേലിൽ ഉണ്ടാകരുതെന്ന് കർശന താക്കീതു നൽകിയും മുഴുവൻ വിവരങ്ങളും സൗജന്യമായി നൽകാനും കമ്മീഷൻ ഉത്തരവിട്ടു.
തിരൂരങ്ങാടി നഗരസഭക്ക് കീഴിലെ ഇലക്ട്രിഫിക്കേഷൻ വർക്കുകളിൽ നടന്ന താലൂക്ക് ആശുപത്രി തീപിടുത്തവുമായി ബന്ധപ്പെട്ട് വിവരശേഖരണാർഥം മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകൾ നിയമത്തിലെ 6(3) പ്രകാരം കൈമാറാത്തതിനാലും വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയതിനാലു മാണ് മുഴുവൻ വിവരങ്ങളും സൗജന്യമായി നൽകാൻ സംസ്ഥാന മുഖ്യ വിവരാകാശ കമ്മീഷണർ ശ്രീ. വി ഹരി നായർ ഉത്തരവിട്ടത്. ഉത്തരവ് കിട്ടി 10 ദിവസത്തിനകം വളരെ വ്യക്തവും കൃത്യവുമായ രീതിയിൽ ഹർജിക്കാരന് മുഴുവൻ വിവരങ്ങളും സൗജന്യമായി നൽകേണ്ടതും വിവരാവകാശ നിയമത്തിലെ സെക്ഷൻ 4(1) (b) സംബന്ധിച്ച 17 പൊതുവിവരങ്ങൾ 15 ദിവസത്തിനകം സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതും ആയതു സംബന്ധിച്ച റിപ്പോർട്ട് കമ്മീഷൻ സെക്രട്ടറി മുമ്പാകെ ഹാജരാക്കാനും നിർദ്ദേശിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഇലക്ട്രിഫിക്കേഷൻ വർക്കുകളിൽ അഴിമതി കണ്ടുപിടിക്കുന്നതിനായി വിവരശേഖരണം നടത്തുന്നതിനായി പൊതുപ്രവർത്തകനും വിവരാവകാശ പ്രവർത്തകനുമായ അബ്ദുൽ റഹീം പൂക്കത്ത് ആവശ്യപ്പെട്ട വിവരാവകാശ രേഖകൾക്ക് വിവരങ്ങൾ അനുവദിച്ചു നൽകാത്തതിനാൽ ആക്ഷേപം ഉന്നയിച്ചാണ് അപ്പീൽ നൽകിയത്
രണ്ടാം'അപ്പിൽ പ്രകാരമുള്ള അപ്പീലിന്മേലാണ് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഉത്തരവ് കിട്ടി 10 ദിവസത്തെ സമയപരിധിക്കുള്ളിൽ വിവരങ്ങൾ സൗജന്യമായി നൽകാനും ഉത്തരവ് നൽകിയിരിക്കുന്നത്. അപ്പീൽ വാദി നൽകിയ മുഴുവൻ പരാതികളിലെയും നിലവിലെ അവസ്ഥ സംബന്ധിച്ച റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടു