തിരൂരങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ്: മുസ്തഫ പാലാത്ത് പുതിയ ജനറൽ സെക്രട്ടറി; അബ്ദുറഹിമാൻ കുട്ടി വൈസ് പ്രസിഡന്റ്


തിരൂരങ്ങാടി: തിരൂരങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ പുതിയ ജനറൽ സെക്രട്ടറിയായി മുസ്തഫ പാലാത്തിനെ തിരഞ്ഞെടുത്തു. നിലവിലെ ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുറഹിമാൻ കുട്ടി നഗരസഭാ വൈസ് ചെയർമാനായി ചുമതലയേറ്റെടുത്ത സാഹചര്യത്തിൽ പാർട്ടി പദവി രാജിവെച്ചതിനെ തുടർന്നാണ് പുതിയ നിയമനം.

​തിങ്കളാഴ്ച (23/02/2026) ചേർന്ന മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിൽ മുനിസിപ്പൽ കമ്മിറ്റിയുടെ സഹ ഭാരവാഹിയായിരുന്നു മുസ്തഫ പാലാത്ത്.

അബ്ദുറഹിമാൻ കുട്ടി വൈസ് പ്രസിഡന്റ്:

പാർട്ടി കമ്മിറ്റിയും നഗരസഭാ ഭരണസമിതിയും തമ്മിലുള്ള ഏകോപനം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ അബ്ദുറഹിമാൻ കുട്ടിയെ മുനിസിപ്പൽ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി നിയമിക്കാനും യോഗം തീരുമാനിച്ചു.

​മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് റഫീഖ് പാറക്കൽ ആണ് പുതിയ ഭാരവാഹികളുടെ വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചത്.

വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്

Previous Post Next Post
WhatsApp