സാമൂഹിക സേവന രംഗത്ത് പുതിയ ചുവടുവെപ്പ്; മൈത്രി ക്ലബ്ബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഓൺലൈൻ ഡെസ്ക് 
16 ഫെബ്രുവരി 2026 

മൈത്രി ക്ലബ്ബിന്റെ പുതിയ ഓഫീസ് കൗൺസിലർമാരായ കെ.എം മുഹമ്മദ്, റിഫാ ഫത്താഹ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.



തിരൂരങ്ങാടി: സാമൂഹിക, സാംസ്കാരിക, കായിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ മൈത്രി ക്ലബ്ബിന്റെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. പ്രദേശത്തെ ജനങ്ങൾക്ക് ആശ്വാസമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനയാണ് മൈത്രി ക്ലബ്ബ്.

​21-ാം ഡിവിഷൻ കൗൺസിലർ കെ.എം മുഹമ്മദ്, 13-ാം ഡിവിഷൻ കൗൺസിലർ റിഫാ ഫത്താഹ് കെ.കെ എന്നിവർ ചേർന്നാണ് പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

​ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് തുറന്നത്. ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.











​കൂടുതൽ വാർത്തകൾക്ക് കരുമ്പിൽ ലൈവ് ന്യൂസ് ഫോളോ ചെയ്യുക.

Previous Post Next Post
WhatsApp