തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷന്‍റെ (എസ്.ഐ.ആർ) ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. പുതിയ പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2.69 കോടി വോട്ടർമാരാണുള്ളത്.
സമഗ്രമായ പരിശോധനകൾക്ക് ശേഷം കൃത്യമായി 8,97,211 പേരാണ് വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായത്. അനർഹരായവരെയും മരിച്ചവരെയും സ്ഥലത്തില്ലാത്തവരെയും ഒഴിവാക്കിയാണ് പുതിയ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
ഇനിയും പേര് ചേർക്കാം:
പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവർക്കും, പുതുതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്കും ഇനിയും അവസരമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
നിങ്ങളുടെ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
വോട്ടര്‍ ഐഡി നമ്പർ (EPIC Number), പേര്, ജനനത്തീയതി, അല്ലെങ്കിൽ മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് എളുപ്പത്തിൽ പരിശോധിക്കാം.
- പരിശോധിക്കാൻ ഈ ലിങ്ക് സന്ദർശിക്കുക: https://electoralsearch.eci.gov.in/
- ബൂത്ത് തലത്തിലുള്ള വോട്ടർ പട്ടിക (Kerala SIR Final Electoral Roll 2026) പരിശോധിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.ceo.kerala.gov.in/ സന്ദർശിക്കുക.
- അല്ലെങ്കിൽ https://voters.eci.gov.in/download-eroll?stateCode=S11 എന്ന പോർട്ടൽ വഴിയും പി.ഡി.എഫ് ഡൗൺലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്