| വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് കെ ഡിഎഫ് സെക്രട്ടറി അബ്ദുറഹീം പൂക്കത്ത് നിവേദനം നൽകുന്നു. |
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ വാർഡ് ഒന്ന്, രണ്ട് പ്രദേശങ്ങളിലെ രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി.
പ്രധാന ആവശ്യങ്ങൾ:
- വാർഡ് രണ്ടിലെ ശാന്തി നഗർ ഭാഗത്തേക്ക് പുതിയ ട്രാൻസ്ഫോർമർ അനുവദിക്കുക.
- വാർഡ് ഒന്നിലെ കാഞ്ഞിരത്തോട് ഭാഗത്തേക്ക് ത്രീ ഫേസ് ലൈൻ സ്ഥാപിക്കുക.
വർഷങ്ങളായി ഓവർലോഡ് കാരണം ട്രാൻസ്ഫോർമർ ട്രിപ്പാകുന്നതും വൈദ്യുതി മുടങ്ങുന്നതും പതിവാണ്. വോൾട്ടേജിലെ വ്യതിയാനം കാരണം ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങൾ കേടാകുന്നത് പ്രദേശവാസികൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. 50-ഓളം കുടുംബങ്ങൾ താമസിക്കുന്ന കാഞ്ഞിരത്തോട് ഭാഗത്ത് ത്രീ ഫേസ് സൗകര്യമില്ലാത്തതും വലിയൊരു പ്രശ്നമാണ്.
വിഷയം പരിശോധിച്ച് 'ധൃതി' പദ്ധതിയിൽ ഉൾപ്പെടുത്തി വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.
കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് വടക്കേ മമ്പുറം, സുബൈർ പി.പി, പി.എം ഷുക്കൂർ, ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്