| പി.എസ്.എം.ഒ കോളേജ് ജനപ്രതിനിധി സംഗമം |
തിരൂരങ്ങാടി: ഉന്നത വിദ്യാഭ്യാസ രംഗത്തെ മാതൃകാ സ്ഥാപനമായ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിന് അഭിമാന നിമിഷം. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 57 അലുമിനി അംഗങ്ങളുടെ സംഗമവും ആദരിക്കൽ ചടങ്ങും ചരിത്രമായി. ഒരു കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഇത്രയധികം പേർ ഒരേസമയം ജനപ്രതിനിധികളാകുന്നത് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടവരാണ് തങ്ങളുടെ പഴയ കലാലയ മുറ്റത്ത് ഒത്തുചേർന്നത്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ നാല് അംഗങ്ങളും, വേങ്ങര, താനാളൂർ, എടരിക്കോട് ഉൾപ്പെടെയുള്ള വിവിധ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരും, ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളും ആദരവ് ഏറ്റുവാങ്ങി. കക്ഷിരാഷ്ട്രീയം മറന്ന് ഒത്തുചേർന്ന ഈ ജനപ്രതിനിധികൾ ഭൂരിഭാഗവും പഴയ കലാലയ രാഷ്ട്രീയത്തിലൂടെ വളർന്നുവന്നവരാണ്.
കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ എം.കെ. ബാവ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അലുമിനി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി.പി. മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. കെ.ടി. ജലീൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി . മലപ്പുറം എ.ഡി.എം കെ. ദേവകി ഉപഹാരസമർപ്പണം നിർവ്വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ മുജീബ് താനാളൂർ സ്വാഗതം ആശംസിച്ചു.
കൂടുതൽ വാർത്തകൾക്കും വീഡിയോകൾക്കുമായി കരിമ്പിൽ ലൈവ് സന്ദർശിക്കുക.
📢 WhatsApp: https://chat.whatsapp.com/
🔵 Facebook: https://www.facebook.com/
🔴 YouTube: https://youtube.com/
🌐 Website: www.karumbillive.in