റിപ്പോർട്ട് : അബ്ദുറഹീം പൂക്കത്ത് / കരുമ്പി ന്യൂസ് ഡെസ്ക്
16 ഫെബ്രുവരി 2026
| പന്താരങ്ങാടി നടപ്പാതയിലേക്ക് ഇറക്കി കെട്ടിയ അനധികൃത നിർമ്മിതി |
നടപ്പാത കയ്യേറി അനധികൃത നിർമ്മാണം പൊളിച്ചു നിക്കണം
തിരൂരങ്ങാടി: പരപ്പനങ്ങാടി ചെമ്മാട് റോഡിൽ പന്താരങ്ങാടി നടപ്പാത കയ്യേറി നിർമ്മിച്ച അനധികൃത നിർമ്മിതി വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയാവുന്നു ഡ്രൈനേജിന്റെ മുകളിൽ പൊതുജനങ്ങൾക്ക് സഞ്ചരിക്കാനുള്ള ഫുട്പാത്ത് കൈയെറിയാണ് പാസ്സേജ് ഉള്ള ഭാഗം ഇരുമ്പ് കൊണ്ട് നിർമ്മിതിയുണ്ടാക്കി നടപ്പാതയായി ഉപയോഗിക്കുന്ന ഭാഗം ഉപയോഗിക്കാൻ ആകാത്ത വിധം യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടാവുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്നത് ഇതിനെതിരെ കേരള ഡെവലപ്മെന്റ് ഫോറം ഭാരവാഹികളായ അബ്ദുറഹീം പൂക്കത്ത്, അബ്ദുൽ അസീസ് കടലുണ്ടി , സിദ്ധിഖ് പാലക്കാട്ട്,നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, സുബൈർ പി പി, ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റൻറ് എൻജിനീയർക്ക് പരാതി നൽകി പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള നിർമ്മിതി അടിയന്തരമായി പൊളിച്ചു നീക്കണമെന്നും വാഹനങ്ങൾക്കും മറ്റും അപകട ഭീഷണി ഉണ്ടാക്കുന്ന ഫുട്പാത്തിലൂടെയുള്ള നിർമ്മിതി നിർമ്മിച്ചവർക്കെതിരെ നിയമനടപടികൾ എടുക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നൽകിയത്