ചട്ടം ലംഘിച്ച് വെട്ടിച്ചിറയിൽ ടോൾ പിരിവ്; NHAI ഡയറക്ടർക്ക് പരാതി നൽകി കേരള ഡെവലപ്മെൻറ് ഫോറം

NHAI ഡയറക്ടർക്ക് KDF സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ നിവേദനം നൽകുന്നു


പരപ്പനങ്ങാടി : മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ ടോൾ പ്ലാസയിലെ അനധികൃത ടോൾ പിരിവിനെതിരെ കേരള ഡെവലപ്മെൻറ് ഫോറം (KDF) ഭാരവാഹികൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സംസ്ഥാന ഡയറക്ടർക്ക് പരാതി നൽകി.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റൂൾസ് ആൻഡ് റെഗുലേഷൻ പ്രകാരം ഒരു ടോൾ പ്ലാസ മുതൽ അടുത്ത ടോൾ പ്ലാസക്ക് ഇടയിലുള്ള മിനിമം ദൂരം 60 കിലോമീറ്റർ ആയിരിക്കണമെന്ന നിയമം നിലനിൽക്കെ മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ ടോൾ പ്ലാസ മുതൽ പന്തീരങ്കാവ് ടോൾ പ്ലാസ വരെ 48 കി.മീ. മാത്രമെ ദൂരം വരികയുള്ളൂ, ആയത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2008 റൂൾസ് ആൻഡ് റെഗുലേഷന് വിരുദ്ധമാണന്നും, പല ഭാഗങ്ങളിലും സർവീസ് റോഡുകളും , മലപ്പുറം ജില്ലയിലെ കൂരിയാട് ഭാഗങ്ങളിലടക്കം പണി പൂർത്തിയാക്കാതെ ടോൾ പിരിവ് ആരംഭിച്ചത് സാധാരണക്കാരായ പൊതുജനങ്ങൾക്ക് അധിക നികുതിഭാരം വരുത്തുന്നതും, മനുഷവകാശ ലംഘനവുമാണെന്ന് കാണിച്ചുകൊണ്ട് കേരള ഡെവലപ്മെൻറ് ഫോറം ഭാരവാഹികളായ സംസ്ഥാന പ്രസിഡണ്ട് പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുറഹീം പൂക്കത്ത് പള്ളിപ്പടി,സുബൈർ പി പി ആനങ്ങാടി, പി എം അബ്ദുൽ ഷുക്കൂർ, നസറുദ്ധീൻ തങ്ങൾ കൊട്ടന്തല എന്നിവരുടെ നേതൃത്വത്തിലാണ് NHAI സംസ്ഥാന ഡയറക്ടർക്ക് പരാതി നൽകിയത് പരാതിയിൽ പറഞ്ഞിരിക്കുന്ന 48 കി.മീ എന്നുള്ളത് എത്ര കിലോമീറ്റർ ആണോ വർക്ക് കഴിഞ്ഞത് അത്രയും ഭാഗങ്ങളിലെ ടോൾ മാത്രമേ ഇപ്പോൾ NHAI വാങ്ങുന്നുള്ളുവെന്നും, മുഴുവൻ പണി പൂർത്തിയായാൽ രണ്ട് ടോളുകളുകൾക്കിടയിലുള്ള ടോളുകളുടെ ദൂരത്തിന് അനുസരിച്ച് മാത്രമേ ചുങ്കം ഈടാക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.




Previous Post Next Post
WhatsApp