ചെട്ടിയാൻകിണർ: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (CUSAT) വെച്ച് നടക്കുന്ന 'കുട്ടി ഗവേഷണ കൂട്ടം' സംസ്ഥാന തല പ്രൊജക്ട് അവതരണ ചടങ്ങിലേക്ക് ചെട്ടിയാൻകിണർ ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനി ഫാത്തിമ സൻഹ പി തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 26, 27 തിയ്യതികളിലാണ് സംസ്ഥാന തല മത്സരം നടക്കുന്നത്.
ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് മികച്ച ഈ നേട്ടം കരസ്ഥമാക്കിയ ഫാത്തിമ സൻഹ.
താഴെ കോഴിച്ചെന സ്വദേശി സുബൈർ പോക്കാട്ടിന്റെയും, പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുൻ മെമ്പറും നിലവിലെ പി.ടി.എ പ്രസിഡന്റുമായ ഹാജറ പോക്കാട്ടിന്റെയും മകളാണ്. ഫാത്തിമ സൻഹയുടെ ഈ നേട്ടത്തിൽ സ്കൂൾ അധികൃതരും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്