കരുണയുടെ കൈത്താങ്ങായി ഇന്ന് സി.എച്ച് സെന്റർ ദിനം; പള്ളികളിലും പൊതുസ്ഥലങ്ങളിലും ജീവകാരുണ്യ ഫണ്ട് ശേഖരണം ഊർജ്ജിതം


സമൂഹത്തിൽ വിവിധ രോഗങ്ങളാലും മറ്റും ദുരിതമനുഭവിക്കുന്ന നിർധനരായ സഹോദരങ്ങൾക്ക് ആശ്വാസമേകാൻ ഇന്ന് (വെള്ളിയാഴ്ച) നാടെങ്ങും സി.എച്ച് (CH) സെന്റർ ദിനമായി ആചരിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ പള്ളികളിലും മറ്റ് പ്രധാന പൊതുസ്ഥലങ്ങളിലുമായി ഇന്ന് വിപുലമായ ചാരിറ്റി ഫണ്ട് ശേഖരണമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

നമ്മൾ നൽകുന്ന ചെറിയൊരു സഹായം പോലും പ്രയാസമനുഭവിക്കുന്ന ഒരാളുടെ ജീവിതത്തിൽ വലിയ പ്രതീക്ഷയും വെളിച്ചവുമായി മാറുമെന്ന് ഭാരവാഹികൾ ഓർമ്മിപ്പിച്ചു. അതിനാൽ ജാതിമത ഭേദമന്യേ എല്ലാവരും മനസ്സുതുറന്ന് ഈ സദുദ്ദേശ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്നും ഉദാരമായി സംഭാവനകൾ നൽകണമെന്നും വിനീതമായി അഭ്യർത്ഥിച്ചിട്ടുണ്ട്.

പഞ്ചായത്ത് കമ്മിറ്റികൾ ഫണ്ട് ശേഖരണത്തിനായി പ്രത്യേകം എത്തിച്ചു നൽകിയിട്ടുള്ള സ്ലിപ്പുകളും മറ്റ് മെറ്റീരിയലുകളും ഉപയോഗിച്ച് മുഴുവൻ വാർഡ് കമ്മിറ്റികളും തങ്ങളുടെ പ്രദേശങ്ങളിൽ ഫണ്ട് ശേഖരണം പരമാവധി ഊർജ്ജിതമാക്കണമെന്ന് നേതൃത്വം നിർദ്ദേശം നൽകി.

വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്

Previous Post Next Post
WhatsApp