'വിജയത്തിളക്കം': പരീക്ഷാ പേടി മാറ്റാൻ തിരൂരങ്ങാടിയിൽ എക്‌സാം ഗൈഡൻസ് ക്യാമ്പ്; ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി നഗരസഭ 12-ാം ഡിവിഷനില്‍ നടന്ന 'വിജയത്തിളക്കം' എക്‌സാം സൈക്കോളജി മോട്ടിവേഷന്‍ ഗൈഡന്‍സ് ക്യാമ്പ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്യുന്നു.

തിരൂരങ്ങാടി: പൊതുപരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ തിരൂരങ്ങാടി നഗരസഭയിലെ 12-ാം ഡിവിഷനിൽ 'വിജയത്തിളക്കം' എക്‌സാം സൈക്കോളജി മോട്ടിവേഷന്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു.

​പരീക്ഷാ കാലത്തെ മാനസിക സമ്മർദ്ദം കുറയ്ക്കാനും പഠനത്തിൽ മികവ് പുലർത്താനുമുള്ള നിർദ്ദേശങ്ങൾ നൽകിയ ക്യാമ്പിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ സയ്യിദ് അബ്ദുറഹിമാന്‍ ജിഫ്രി അധ്യക്ഷത വഹിച്ചു. ഒ. ഷൗക്കത്തലി മാസ്റ്റര്‍, ലബീബ തസ്‌നീം, സലീം വടക്കന്‍, ഒ. മുസ്ഥഫ, കെ.എം മൊയ്തീന്‍, പി.ടി ആഷിഖ്, ടി. അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷയെ വിജയകരമായി വരവേൽക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ചടങ്ങിൽ നൽകി.

​കൂടുതൽ വാർത്തകൾക്ക് കരുമ്പിൽ ലൈവ് ന്യൂസ് ഫോളോ ചെയ്യുക.

Previous Post Next Post
WhatsApp