തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ കോളേജ് യൂണിയൻ (2025-26) റിസർച്ച് ഫോറത്തിന്റെ ഉദ്ഘാടനവും സെമിനാറും നടന്നു. ഗവേഷണ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുറന്നിടുന്ന പുതിയ സാധ്യതകളെക്കുറിച്ച് ചടങ്ങിൽ വിശദമായി ചർച്ച ചെയ്തു. പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. ബഷീർ എം.സി ഉദ്ഘാടനം നിർവ്വഹിച്ചു.
എ.ഐ സാധ്യതകൾ ചർച്ചയായി:
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സീനിയർ റിസർച്ച് ഫെല്ലോയും പ്രധാനമന്ത്രി യുവ ഫെല്ലോഷിപ്പ് ജേതാവുമായ ജെ.എസ്. അനന്തകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എ.ഐ ഗവേഷണ രംഗത്ത് സൃഷ്ടിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും നൂതന പ്രവണതകളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
കോളേജ് യൂണിയൻ അഡൈ്വസർ അബ്ദുൾ സമദ് കെ. അധ്യക്ഷത വഹിച്ചു. റിസർച്ച് കോർഡിനേറ്റർ ഡോ. നിസാർ പി., ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. അർഷാദ് കീതടത്ത്, കോളേജ് യൂണിയൻ ചെയർമാൻ അഹമ്മദ് നിഹാൽ എന്നിവർ ആശംസകൾ നേർന്നു. റിസർച്ച് പ്രതിനിധി തഫ്‌സീല തസ്‌നി യു. സ്വാഗതവും റിസർച്ച് സ്കോളർ ഹാഷിമ നന്ദിയും പറഞ്ഞു.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്