പാലക്കാട്: പാലക്കാട് വെച്ച് നടന്ന ഈസ്റ്റ് സോൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കരുമ്പിൽ ഐ.ടി.ഡി (ITD) കരാട്ടെ അക്കാദമിക്ക് മിന്നും വിജയം. വാശിയേറിയ മത്സരത്തിൽ 4 സ്വർണ്ണവും, 6 വെള്ളിയും, 1 വെങ്കലവും നേടി അക്കാദമിയിലെ താരങ്ങൾ മികവ് തെളിയിച്ചു.
ടൂർണമെന്റിലെ മികച്ച താരമായി (Best Player) കരുമ്പിൽ അക്കാദമിയിലെ ഷാദിൻ പി-യെ തിരഞ്ഞെടുത്തു.
ഇരുനൂറോളം വിദ്യാർത്ഥികൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പ് മുൻ എം.എൽ.എ വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. കായികരംഗത്ത് കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് ഇത്തരം വേദികളിലൂടെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർത്ത: കരുമ്പിൽ ലൈവ് ന്യൂസ് ഡെസ്ക്
കൂടുതൽ ഫോട്ടോകൾ കാണാം.👇