(കരുമ്പിൽ): കരുമ്പിൽ - മെതുവിൽ റോഡിലെ അപകടമേഖലയായ പേങ്ങാട്ട് വളവിൽ റോഡ് സുരക്ഷാ മിറർ പുനഃസ്ഥാപിച്ച് കരുമ്പിൽ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി. റോഡിലെ കൊടും വളവിൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്തത് ഇവിടെ അപകടങ്ങൾ വർദ്ധിക്കാൻ കാരണമായിരുന്നു.
വർഷങ്ങൾക്ക് മുൻപ് ഇതേ വളവിൽ ലീഗ് കമ്മിറ്റി സ്ഥാപിച്ച മിറർ കേടുപാടുകൾ സംഭവിച്ച് ഉപയോഗശൂന്യമായിരുന്നു. ഇതോടെയാണ് അപകട ഭീഷണി ഒഴിവാക്കാൻ പുതിയ മിറർ സ്ഥാപിക്കാൻ കമ്മിറ്റി തീരുമാനിച്ചത്. ഇന്നലെ (03/02/2026) നടന്ന ചടങ്ങിൽ പ്രവർത്തകർ പുതിയ മിറർ സ്ഥാപിച്ചു.