KET സ്ഥാപക ദിനത്തിന്റെ ഭാഗമായി ദീര്‍ഘദൂര വാഹന ഡ്രൈവര്‍മാര്‍ക്ക് ഉണര്‍ത്തുകാപ്പി വിതരണം ചെയ്തു
മലപ്പുറം | പ്രകൃതി ദുരന്തങ്ങളിലും അപകടങ്ങളിലും പകർച്ചവ്യാധികളിലും മറ്റു അത്യാഹിത സന്ദർഭങ്ങളിലും സർക്കാർ ഏജൻസികളുമായി സഹകരിച്ചു കൊണ്ട് ജീവൻ രക്ഷാദൗത്യങ്ങളിലും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന സന്നദ്ദ സേന K .E.T എമർജൻസി ടീം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ക്രിസ്തുമസ് ദിന പുലരിയിൽ, മലപ്പുറം ജില്ലാ കമ്മിറ്റിയും ഫ്യൂച്ചർടെക് എജ്യൂക്കേഷൻ കൺസൾട്ടൻസിയും സംയുക്താഭിമുഖ്യത്തിൽ അപകടരഹിത മലപ്പുറം എന്ന ആശയത്തോടെ സംഘടിപ്പിച്ച ദീർഘദൂര രാത്രി യാത്രക്കാർക്കുള്ള ഉണർത്തു കാപ്പി വിതരണം മലപ്പുറം ആലത്തൂർപടിയിൽ ബഹു: മലപ്പുറം നഗരസഭാ ചെയർമാൻ ശ്രീ മുജീബ് കാടേരി വിതരണോദ്ഘാടനം നിർവഹിച്ചു.
,ബഹു :കരിപ്പൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ബിനു PS, സ്റ്റേറ്റ് കൗൺസിലർ ഹക്ക്മൽ പൊൻമള , ഉപദേശക സമിതി അംഗംCPഅബ്ദുല്ലകുട്ടി എന്നിവർ ആശംസയർപ്പിച്ചു.
ജില്ലാ പ്രസിഡന്റ് ഫിർദൗസ് മൂപ്പൻ, സ്വാഗതവും ജനറൽ സെക്രട്ടറി വി.എം. ബഷീർ വെട്ടിച്ചിറ, നന്ദി പ്രകാശനവും നടത്തി. ജില്ലാറെസ്ക്യൂ കോർഡിനേറ്റർ ഫൈസൽ താണിക്കൽ റെസ്ക്യൂ അംഗങ്ങളായ ബാപ്പു അരീക്കോട് : അയ്യൂബ് ആലത്തൂർപടി, ഹബീബ് റഹ്മാൻ , മിൻഹാജ് തണുപ്പൻ , , നുഹ് മാൻ ,ലത്തീഫ്മേൽമുറി, സലീം തൊഴിലാളി, നിസാർ കരിമ്പിൽ,നാസർ കാച്ചടി, സുധീഷ് , നാസർ കാടാമ്പുഴ . ഷഫീഖ് കക്കാട് എന്നിവരുടെ നേതൃത്വത്തിൽ രാത്രി 12 മണിക്ക് ആരംഭിച്ച ഉണർത്ത് കാപ്പി വിതരണം പുലർച്ചെ മൂന്നു മണിയോടെ അവസാനിപ്പിക്കുമ്പോൾ എഴുനൂറ്റി അമ്പതിലധികം ദീർഘ ദൂരയാത്രക്കാർക്കും. ഡ്രൈവർമാർക്കും ഏറെഉപകാരപ്രദമായി...