📷 ഫാഷിസത്തിന്റെ ഭീകരതയെ മഹത്വവത്കരിക്കാനുള്ള നീക്കം ആപത്ത് . സി.പി.എ ലത്തീഫ്



ഫാഷിസത്തിന്റെ ഭീകരതയെ മഹത്വവത്കരിക്കാനുള്ള നീക്കം ആപത്ത് . സി.പി.എ ലത്തീഫ്

തിരൂരങ്ങാടി : ഫാഷിസത്തിന്റെ ഭീകര പ്രവർത്തനങ്ങളെ മഹത്വവത്കരിക്കാനുള്ള നീക്കം ആപത്താണന്ന് എസ്.ഡി.പി ഐ ദേശീയ സെക്രട്ടറിയേറ്റഗം സി.പി.എ ലത്തീഫ് പറഞ്ഞു.

തിരൂരങ്ങാടി മണ്ഡലം എസ്.ഡി.പി ഐ ഷാൻ അനുസ്മരണ സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

ആയിര കണക്കിന് പേരുടെ രക്തം ചിന്തിയ മതേതരത്വത്തിന്റെ പ്രതീകമായ ബാബരി മസ്ജിദ് തച്ച് തകർത്ത സംഘ്പരിവാരം പടുത്തുയർത്തുന്ന രാമ ക്ഷേത്ര ശിലാന്യാസത്തിന് ക്ഷണിക്കപെട്ട രാഷ്ട്രീയ പാർട്ടികൾ ഭീകരതയെ തള്ളി പറയാത്തതും , ക്ഷണം നിരസിക്കാത്തതും അതിക്രമങ്ങളെ മഹത്വവത്കരിക്കാനുള്ള ഫാഷിസത്തിന്റെ അജണ്ടക്ക് കൂട്ട് നിൽക്കുന്നതിന് തുല്യമാണ്.

അടുത്തിടെ നടന്ന ഉത്തരേന്ത്യൻ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ്ടക്കം സ്വീകരിച്ച മൃദ് ഹിന്തുത്വ നയമാണ് അവരെ തകർത്തത്.

അനീതികൾക്കും , അതിക്രമങ്ങൾക്കും നേരെ കണ്ണടക്കാൻ തയ്യാറല്ലാത്തത് കൊണ്ടാണ് തങ്ങൾക്ക് നേരെ കൊല കത്തിയും , ജയിലറകളും ഉയർന്ന് വരുന്നതെന്നും, ഫാഷിസത്തിനെതിരായുള്ള പോരാട്ടത്തിൽ തങ്ങൾക്ക് അത് കൂടുതൽ ഊർജ്ജമാണ് നൽകുന്നതെന്നും അദ്ധേഹം പറഞ്ഞു.

സംസ്ഥാന സമിതി അംഗം വി.ടി ഇക്റാമുൽ ഹഖ്, ജില്ലാ വൈസ് പ്രസി അക്കര സൈതലവി ഹാജി, കോഴിക്കോട് ജില്ലാ ജനറൽ സിക്രട്ടറി റഷീദ് ഉമ്മേരി , ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി , തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ജാഫർ ചെമ്മാട്, സിക്രട്ടറി ഉസ്മാൻ ഹാജി, വിം ഇന്ത്യ മണ്ഡലം പ്രസിഡന്റെ ഹിബ ജലീൽ , അക്ബർ പരപ്പനങ്ങാടി സംസാരിച്ചു. പുതിയതായി പാർട്ടിയിൽ അംഗത്വമെടുത്തവർക്ക് സ്വീകരണവും നൽകി.
Previous Post Next Post
WhatsApp